എടപ്പാൾ :-വട്ടംകുളം സി.പി.എൻ യു പി സ്കൂളിലെ വായന ദിന പരിപാടികളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ' കവി പി.പി രാമചന്ദ്രൻ' നിർവഹിച്ചു.പ്രത്യേക അസംബ്ലി,വായനദിനപ്രതിജ്ഞ,ക്വിസ് മത്സരം,പതിപ്പ്,പോസ്റ്റർ നിർമ്മാണം,പുസ്തക പരിചയം തുടങ്ങിയ പരിപാടികൾ നടന്നു.
സ്കൂളിലെ വിദ്യാർത്ഥി ദേവനന്ദയും അധ്യാപിക വിജയ ടീച്ചറും എഴുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. പി.പി.രാമചന്ദ്രൻ എഴുതിയ 4ാം ക്ലാസ് പാഠപുസ്തകത്തിലെ "സൈക്കിളു ചവിട്ടാൻ " എന്നകവിതയുമായി ബന്ധപ്പെട്ട് കവി പരിചയം പരിപാടിയും നടന്നു.
പിടിഎ പ്രസിഡണ്ട് എം എ നവാബ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സി.സജി സ്വാഗതം പറഞ്ഞു.പ്രധാനധ്യാപിക എസ്. സുജാ ബേബി. കെ എൻ ശ്രീദൻ,കെ എം നാരായണൻ,ഇ. മണികണ്ഠൻ,വി കെ ഗീത, കെ വി ഷാനിബ,ഇ പി സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.