സൗദിയിൽ കുഴഞ്ഞുവീണു മരിച്ച മലയാളിയുടെ താമസസ്ഥലം കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ

സൗദി: സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു.

പാലക്കാട് പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി പടിഞ്ഞാറേത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് സുബ്രഹ്മണ്യൻ മരണപ്പെട്ടത്. ഉടൻ തന്നെ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

എന്നാൽ, ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. കേവലം അഞ്ച് മാസം മുൻപ് മാത്രമാണ് സുബ്രഹ്മണ്യൻ പുതിയ ജോലിയിൽ പ്രവേശിച്ചത്. അതിനാൽ, അദ്ദേഹത്തെ കമ്പനിയിലെ അധികൃതർക്കോ സഹപ്രവർത്തകർക്കോ വേണ്ടത്ര പരിചയമില്ല. അദ്ദേഹത്തിന്റെ താമസസ്ഥലം, സൗഹൃദവലയങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു വിവരവും കമ്പനിക്കോ അധികൃതർക്കോ ഇല്ല.

ഇദ്ദേഹത്തിന്റെ പാസ്‌പോർട്ടും മറ്റു രേഖകളും കണ്ടെത്താൻ മലയാളി സമൂഹത്തിന്റെ സഹായം അഭ്യർത്ഥിചിരിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ നാസ് വക്കം. താമസസ്ഥലം കണ്ടെത്തിയാൽ രേഖകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യപ്രവർത്തകർ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾക്ക് പാസ്‌പോർട്ട് അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് സുബ്രഹ്മണ്യൻ. ഇത്രയും കാലം പ്രവാസിയായിരുന്നിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണങ്ങളെ ദുഷ്കരമാക്കുന്നു. സുബ്രഹ്മണ്യനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമുള്ളവർ ദയവായി ബന്ധപ്പെടണമെന്ന് സാമൂഹ്യപ്രവർത്തകൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !