കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് ആയുധങ്ങളും ലഹരി വസ്തുക്കളും; മാരക ലഹരി വസ്തുവായ എംഡിഎംഎ പിടിച്ചെടുത്തത് പ്രതിയുടെ അമ്മയുടെ പക്കൽ നിന്ന്‌

കണ്ണൂർ: കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് ലഹരി വസ്തുക്കളും ആയുധങ്ങളും.

കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദ് അഫ്നാന്റെ, കണ്ണൂർ മണലിലെ ക്വാർട്ടേഴ്സിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ അന്വേഷിച്ചെത്തിയത്. പൊലീസ് എത്തിയെങ്കിലും റഹീമിനെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ മാതാവായ സീനത്ത് കയ്യിൽ എന്തോ ഒളിപ്പിച്ചു പിടിക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോളാണ് മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് കണ്ടെത്തിയത്. 1.40 ഗ്രാം എംഡിഎംഎയാണ് സീനത്തിൽനിന്നു പിടിച്ചെടുത്തത്.
തുടർന്ന് ക്വാർട്ടേഴ്സിൽ നടത്തിയ വിശദമായ പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് ക്വാർട്ടേഴ്സിന് സമീപം എത്തിയ ഷാഹിദിനേയും പിടികൂടി. ഇയാളിൽനിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനുരൂപ്, വിനീത്, എസ്‌സിപിഒ സുജിത്ത്, സിപിഒമാരായ മിനി, സൗമ്യ അഫസീർ, അഖിൽ, മഹേഷ്‌, സിസിൻ, പ്രബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !