ലഖ്നൗ: പാമ്പിനെ ചുംബിക്കുന്ന (snake bite ) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ നാവിന് കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം.
ജിതേന്ദ്ര ജിത്തു എന്നയാള്‍ പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം നാവുനീട്ടി ചുംബിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇയാള്‍ ഒരു ഇടത്തരം കര്‍ഷകനാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കൂടിനിന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.
പാമ്പിന് നേരെ നാവുനീട്ടീ ചുംബിക്കുന്നതും അതിനിടെ കടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.