ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു

തിരൂർ: പുതിയ അധ്യയന വർഷം തുടങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു. വി.സിമാരുടെ നിയമനവും നിയന്ത്രണവും സംബന്ധിച്ച് സർക്കാരും ഗവർണറും തമ്മിൽ പോര് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.


ജൂൺ 17 നാണ് വൈസ് ചാൻസലർമാരുടെ യോഗം രാജ്ഭവനിൽ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ചെയ്ത നടപടികളും ഇനി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യും.
അക്കാദമിക മേഖലയിലും വിദ്യാർഥിസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും എന്തെല്ലാമാണെന്നും അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും ഗവർണർ വി.സിമാരിൽ നിന്ന് ആരായും. പുതിയ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ആരായും.

പരീക്ഷാ തീയതി നിർണയം, പ്രവേശന നടപടി ക്രമങ്ങൾ എന്നിവ യോഗത്തിൽ ചർച്ചചെയ്യും. സർവകലാശാലകളിൽ നിലവിലുള്ള തസ്തിക ഒഴിവുകൾ, യുജിസി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഫാക്കല്‍റ്റി നിയമനങ്ങൾ എന്നിവയോഗം ചർച്ച ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !