റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍ മരിച്ചു.

തടമ്പാട്ടുതാഴം സ്വദേശി ഷമീര്‍ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന ഷമീര്‍ ഓടയിലേക്ക് വഴുതിവീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
തടമ്പാട്ടുതാഴം ടൗണില്‍ റോഡിനോടുചേര്‍ന്നുള്ള ഓടയില്‍ വീണാണ് അപകടമുണ്ടായത്. മഴയായതുകൊണ്ടുതന്നെ ഓട നിറഞ്ഞ് ഒഴുകുകയായിരുന്നു. വൈകുന്നേരം ടൗണിലെത്തിയ ഷമീര്‍ ഓടയുടെ വശത്തായി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വെള്ളത്തിലേക്ക് വീണ ഷമീര്‍ ഒഴുക്കില്‍ പെട്ടെന്നുതന്നെ ഓടയുടെ മൂടിയുള്ള ഭാഗത്തേക്ക് നീങ്ങിപ്പോകുകയും അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഷമീറിന് അപസ്മാരം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !