ദില്ലി:പ്രധാനമന്ത്രിയുടെ വീട് കയ്യേറുമെന്ന് ആംആദ്മി പാർട്ടി നേതാവ് ഗോപാൽ റായ്. ദില്ലിയിലെ കോളനികൾ ഇടിച്ചുനിരത്തുന്നത് തുടർന്നാൽ പ്രധാനമന്ത്രിയുടെ വീട് കയ്യേറും. മുഴുവൻ ദില്ലി പോലീസിനെയും, ബിജെപി പ്രവർത്തകരെയും വിന്യസിച്ചാലും തടയാൻ സാധിക്കില്ല .
ഇവിടുത്തുകാർ വീട് തകർത്താൽ യുപിയിലേക്കും രാജസ്ഥാനിലേക്കും ഓടിപ്പോകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.കെജ്രിവാളടക്കം പങ്കെടുത്ത ജന്തർ മന്തറിലെ ചടങ്ങിലാണ് പരാമർശം.ബിജെപിയുടെ നോട്ടം ദില്ലി നിവാസികളുടെ ഭൂമിയിലാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ഇക്കാര്യം മുന്നറിയിപ്പ് നൽകിയിരുന്നു.
എവിടെ കുടിൽ അവിടെ വീട് എന്നാണ് പ്രധാനമന്ത്രി നൽകിയ വാഗ്ദാനം എന്നാൽ പാവപ്പെട്ടവരുടെ വീട് ഇടിച്ചുനിരത്തി തെരുവിലേക്ക് ഇറക്കിവിടുകയാണ് എവിടെ കുടിൽ അവിടെ മൈതാനമെന്നതാണ് മോദിയുടെ വാഗ്ദാനത്തിന്റെ അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.