സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുക്കും.


വാഹനത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മുപ്പതോളം വിദ്യാര്‍ഥികള്‍ അപകടം നടക്കുമ്പോൾ ബസ്സിലുണ്ടായിരുന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പൊലീസിന്റെ വിലയിരുത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !