ശബ്ദരേഖാ വിവാദത്തില്‍ ആരോപിതരായ നേതാക്കളെ പ്രതിസന്ധിയിലാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കൊച്ചി: ശബ്ദരേഖാ വിവാദത്തില്‍ ആരോപിതരായ നേതാക്കളെ പ്രതിസന്ധിയിലാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വകാര്യസംഭാഷണത്തില്‍ ബിനോയിയെ രൂക്ഷമായി വിമര്‍ശിച്ച സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമലാസദാനന്ദനെയും ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും തള്ളാനോ കൊള്ളാനോ അദ്ദേഹം തയ്യാറായില്ല.

ശനിയാഴ്ച സിപിഐ എറണാകുളം മണ്ഡലം സമ്മേളനംനടന്ന എളമക്കരയിലെ വേദിയില്‍ ഇരുവരേയും ബിനോയ് നേരില്‍ കണ്ടിരുന്നു. പിരിമുറുക്കത്തോടെയാണ് ഇരുനേതാക്കളും ബിനോയിക്കൊപ്പം വേദിപങ്കിട്ടത്.
വിവാദംസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്കറിയാവുന്ന ദിനകരനും കമലയും ഇതു പറയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എന്നാല്‍, പുറത്തായ ശബ്ദരേഖയെ തള്ളിപ്പറയാന്‍ ഇരുനേതാക്കളും മുതിര്‍ന്നില്ല.

എന്നാല്‍, 24-ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവില്‍ കമലാസദാനന്ദനും കെ.എം. ദിനകരനും കാര്യം വിശദീകരിക്കേണ്ടിവരും. താന്‍ ആരോടും ഖേദപ്രകടനം നടത്തിയിട്ടില്ലെന്നു പറഞ്ഞ കമലാസദാനന്ദനും ഇനിയെല്ലാം പാര്‍ട്ടിപറയുമെന്ന നിലപാടിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !