ദുരന്തത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടെ കണ്ണില്‍ ചോരയില്ലാത്ത ചില സംഭവങ്ങൾ; മരണമുഖത്തും കവർച്ച

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തമാണ് അഹമ്മദാബാദില്‍ വ്യാഴാഴ്ച ഉണ്ടായത്.

വിമാനത്തിലുള്ളവരും വിമാനം തകര്‍ന്നുവീണ ഹോസ്റ്റലിലുള്ളവരുമായി നൂറുകണക്കിന് പേരാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. ദുരന്തത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടെ കണ്ണില്‍ ചോരയില്ലാത്ത ചില സംഭവങ്ങളും അഹമ്മദാബാദില്‍ അരങ്ങേറി.
വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോസ്റ്റലിലുണ്ടായിരുന്നവരുടെ പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് മോഷണം പോയത്. സന്നദ്ധപ്രവര്‍ത്തകരായി നടിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഹോസ്റ്റലിലെത്തിയ അധികൃതരാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !