എഐ(Artificial Intelligence) ചെറുപ്പക്കാരുടെ ബൗദ്ധികശേഷിയുടെ ബാധിക്കും:-ലിയോ പതിന്നാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: നിർമിതബുദ്ധി (എഐ) ചെറുപ്പക്കാരുടെ ബൗദ്ധികശേഷിയുടെ വികാസത്തിന് ആഘാതമുണ്ടാക്കിയേക്കാമെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പ മുന്നറിയിപ്പുനൽകി.

ഇത് യാഥാർഥ്യം ഗ്രഹിക്കാനും വിശകലനം ചെയ്യാനുമുള്ള മനുഷ്യകുലത്തിന്റെ സവിശേഷമായ കഴിവിനെ ബാധിച്ചേക്കാമെന്നും എഐയെക്കുറിച്ചുള്ള രണ്ടാം റോം സമ്മേളത്തിൽ പങ്കെടുക്കുന്നവർക്ക് എഴുതിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ഗണിതശാസ്ത്ര ബിരുദധാരിയായ മാർപാപ്പ, മേയ് എട്ടിന് സ്ഥാനമേറ്റപ്പോൾമുതൽ എഐയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുനൽകാറുണ്ട്. എന്നാൽ, ഈ വിഷയത്തെക്കുറിച്ചുമാത്രമായി സംസാരിക്കുന്നത് ഇപ്പോഴാണ്.

എഐയിലൂടെ ഇത്രയധികം വിവരം ഇത്രയെളുപ്പം ഇതിനുമുൻപ്‌ ഒരുതലമുറയ്ക്കും കിട്ടിയിട്ടില്ല.എത്ര വിപുലമാണെങ്കിലും വിവരത്തെ ബൗദ്ധികശേഷിയായി തെറ്റിദ്ധരിക്കരുത് -പാപ്പ പറഞ്ഞു. അതേസമയം, ആരോഗ്യരക്ഷ, ശാസ്ത്രീയകണ്ടുപിടിത്തം എന്നിവയ്ക്ക് എഐ ഉപയോഗിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !