മുംബൈ ∙ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവയോടൊപ്പം പരസ്യ വിഡിയോയിൽ അഭിനയിക്കാൻ മകനും സഹോദരിയുടെ മകൾക്കും അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് 3.9 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി. അഭിനയത്തിനു തിരഞ്ഞെടുത്തെന്ന് അറിയിച്ചതിനു ശേഷം വസ്ത്രങ്ങൾക്കും മറ്റുമായി പണം ആവശ്യപ്പെടുകയായിരുന്നു.
ദാദർ സ്വദേശിയായ നീരവ് ഗിലിത്‌വാലയാണ് കബളിപ്പിക്കപ്പെട്ടത്. പരസ്യ വിഡിയോയിൽ അഭിനയിക്കാൻ കുട്ടികളെ തേടിയുള്ള പരസ്യം ശ്രദ്ധയിൽപെട്ട അദ്ദേഹം അതിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടിരുന്നു.
ഇടയ്ക്കിടെ ചെറിയ തുകകൾ ആവശ്യപ്പെട്ടയാൾ പിന്നീട് വിലകൂടിയ പരസ്യവസ്ത്രങ്ങൾക്കും മറ്റുമായി 3.25 ലക്ഷം രൂപ ചോദിച്ചു. അത് അയച്ചുകൊടുത്തതിനു പിന്നാലെ വീണ്ടും 3.25 ലക്ഷം രൂപയ്ക്കായി വിളിച്ചതോടെയാണു കബളിപ്പിക്കപ്പെടുകയാണെന്നു സംശയം തോന്നിയത്. തുടർന്നാണു പരാതി നൽകിയത്. മാട്ടുംഗ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.