ചെന്നൈ: സ്വത്തിനുവേണ്ടി മക്കളുടെ സമ്മർദം മുറുകിയപ്പഴാണ് നാല് കോടി വിലവരുന്ന സ്വത്ത് അമ്പലത്തിൽ കാണിക്കയായി നൽകിയതെന്ന് വിമുക്തഭടൻ. ആരണിക്കടുത്ത് കേശവദാസപുരം സ്വദേശി എസ്. വിജയനാണ് (65) സ്വത്ത് ക്ഷേത്രത്തിനുനൽകാൻ തീരുമാനിച്ചത്. കരസേനയിൽനിന്ന് വിരമിച്ച വിജയൻ അധ്യാപികയായിരുന്ന ഭാര്യ കസ്തൂരിയുമായി പിണങ്ങി തനിച്ചു താമസിക്കുകയാണ്. രണ്ടു പെൺമക്കളുടെ കല്യാണം നേരത്തേ കഴിഞ്ഞു.
സ്വത്ത് എഴുതിത്തരണമെന്നു പറഞ്ഞ് പെൺമക്കൾ ശല്യപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് രേണുകാംബാൾ ഭക്തനായ വിജയൻ പറയുന്നു. ക്ഷേത്രത്തിന് അടുത്തുതന്നെ രണ്ടിടത്തായിട്ടുള്ള വീടും സ്ഥലവുമാണ് ദാനംചെയ്യാൻ തീരുമാനിച്ചത്."ദൈനംദിന ചെലവുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും മക്കൾ എന്നെ അപമാനിക്കുമായിരുന്നു, ഞാൻ വാക്ക് മാറില്ല. ക്ഷേത്ര ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം, എന്റെ സ്വത്തുക്കൾ നിയമപരമായി ക്ഷേത്രത്തിന് കൈമാറും."
തിരുവണ്ണാമലയിലെ പടവീടിലുള്ള രേണുകാംബാൾ അമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരംതുറന്ന് പരിശോധിച്ചപ്പോഴാണ് ആധാരം കണ്ടെടുത്തത്. നാലുകോടി രൂപ വില മതിക്കുന്നവസ്തു ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന കുറിപ്പും അതിന്റെ കൂടെയിട്ടു.
കഴിഞ്ഞ ദിവസം ഭണ്ഡാരം തുറക്കുന്ന വിവരമറിഞ്ഞ് ആധാരം തിരികെചോദിക്കാൻ വിജയന്റെ ഭാര്യയും മക്കളും ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ, ഭണ്ഡാരത്തിലിട്ട സാധനങ്ങൾ തിരിച്ചുനൽകാൻ പാടില്ലെന്നതാണ് കീഴ്വഴക്കമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.