കണ്ണൂർ : നഗരത്തിൽ രണ്ടാം ദിവസവും ആക്രമണം തുടർന്ന് തെരുവുനായ. ഇന്ന് രാവിലെ ഇരുപതോളം പേർക്കാണ് കടിയേറ്റത്. റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ എത്തിയവർക്കാണ് കടിയേറ്റത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അമ്പതിലധികം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതോടെ കടിയേറ്റവരുടെ എണ്ണം രണ്ട് ദിവസത്തിനുള്ളിൽ 70 കടന്നു.
ഒരു സ്ഥലത്ത് രണ്ടോ മൂന്നോ പേരെ കടിച്ച ശേഷം ഓടിമറയുന്നതിനാൽ ഏതു നായയാണെന്ന് ഉറപ്പിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. കടിയേറ്റവരുടെ നിലവിളി കേട്ട് ആളുകൾ എത്തുമ്പോഴേക്കും നായ ഓടിമറയും. കോർപറേഷന്റെ നേതൃത്വത്തിൽ നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് താവക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെയും നായയുടെ ആക്രമണം തുടർന്നതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തരായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരസ്പരം കുറ്റംപറയുന്നതല്ലാതെ തെരുവുനായ ശല്യം പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.