അക്ഷരങ്ങളെ പ്രണയിച്ച ഒരു വെള്ളരിപ്രാവ്''ഏഴാംക്ലാസുകാരി വൈഗ

കൊയിലാണ്ടി: ''വിഭിന്നമായ ശേഷിയുമായി വളര്‍ന്ന അവള്‍ വൈഗാ നദിയെ പോലെ ഒഴുകിപ്പരന്നു. മുക്കിലും മൂലയിലും പ്രകാശം പരത്തി ഓരോ ദിനവും സുന്ദരിയായവള്‍ വിടര്‍ന്നു. കടിച്ചമര്‍ത്തിയ ദുഃഖത്തിന്റെ ആഴങ്ങളില്‍ വേരിറക്കി ഒരു താമരപ്പൂവായവള്‍ തലയുയര്‍ത്തി. ചക്രക്കസേരയിലിരുന്ന് അവളുടെ ലോകം സൃഷ്ടിച്ചു.

ഒരു വെള്ളരിപ്രാവായ് പറന്നുയര്‍ന്നു അക്ഷരങ്ങളെ പ്രണയിച്ച ഒരു വെള്ളരിപ്രാവ്''ഏഴാംക്ലാസുകാരി വൈഗയുടെ വരികളാണിവ. ദിവ്യാംഗര്‍ എന്ന കവിതയിലെ ആത്മാംശമുള്ള വരികള്‍.

ചക്രക്കസേരയില്‍ വേദിയിലെത്തിയ എട്ടാംക്ലാസുകാരി കെ.വി. വൈഗ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരം 'എനിക്ക് പറക്കാനാണിഷ്ടം' എന്ന പുസ്തകം ലൈബ്രറിക്ക് നല്‍കിക്കൊണ്ടാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ വായനാവാര പരിപാടിക്ക് തുടക്കമായത്. ജന്മനാ നടക്കാന്‍ കഴിയാത്തവളാണ് വൈഗ.

സംഗീതകാരന്‍ സുനില്‍ തിരുവങ്ങൂര്‍ പുസ്തകം ലൈബ്രറിക്കുവേണ്ടി ഏറ്റുവാങ്ങി, അധ്യാപിക വിജയയ്ക്ക് കൈമാറി. പ്രകൃതി, സൂര്യന്‍ തുടങ്ങി പിതാവ് വരെയുള്ള 10 കവിതകളാണ് സമാഹാരത്തിലുള്ളത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !