ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വിശാഖപട്ടണത്തെ ചടങ്ങിൽ മൂന്നു ലക്ഷത്തിലേറെപേർ പങ്കെടുത്തു. രാവിലെ ആറര മുതൽ 7.45 വരെയാണ് ചടങ്ങ്. ചടങ്ങിലൂടെ ഗിന്നസ് റെക്കോർഡ് നേടാനും ആന്ധ്ര സർക്കാർ ലക്ഷ്യമിടുന്നു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനികർക്കൊപ്പം യോഗാദിന പരിപാടികളിൽ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത്ഷാ അഹമ്മദാബാദിലെ പരിപാടികളിൽ പങ്കെടുത്തു.
രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹി നഗരത്തിലുടനീളം സംസ്ഥാന സർക്കാർ 11 ഇടങ്ങളിൽ യോഗാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും. പുലർച്ചെ 5 മുതൽ പരിപാടികൾ തുടങ്ങും. 20,000ത്തിലേറെ പേർ പരിപാടികളുടെ ഭാഗമാകുമെന്നു മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
സോണിയ വിഹാറിലെ യമുന നദീതീരത്തു യോഗ ചെയ്യും. ആഭ്യന്തരമന്ത്രി ആശിഷ് സൂദ് ഛത്രസാൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ത്യാഗരാജ് സ്റ്റേഡിയം, ഈസ്റ്റ് വിനോദ് നഗർ സ്പോർട്സ് കോംപ്ലക്സ്, ജിൽമിൽ സ്പോർട്സ് കോംപ്ലക്സ്, ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, പ്രഹ്ലാദ്പൂർ സ്പോർട്സ് കോംപ്ലക്സ്, ഭാരത് നഗർ സ്പോർട്സ് കോംപ്ലക്സ്, നജഫ്ഗഡ് സ്റ്റേഡിയം, സെക്ടർ -6 ദ്വാരക ക്രിക്കറ്റ് ഗ്രൗണ്ട്, അശോക് നഗർ ഹോക്കി സ്റ്റേഡിയം എന്നിവയാണ് മറ്റു വേദികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.