വാഷിങ്ടൻ : ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി മുന്നറിയിപ്പു നൽകി. അണുവികിരണമായിരിക്കും ആക്രമണത്തിന്റെ ഫലം. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കും.
നിലവിൽ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളികളയാനാകില്ല. ഇസ്രയേൽ – ഇറാൻ സംഘർഷം ആരംഭിച്ചപ്പോൾ മുതൽ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും റഫാൽ ഗ്രോസി പറഞ്ഞു.
ഇതേസമയം, ടെഹ്റാനിലെ മിസൈൽ ഫാക്ടറി അടക്കം ഇറാനിലെ ഡസനോളം സൈനികത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി.
ടെഹ്റാനിൽ ഒരു ആണവ ശാസ്ത്രജ്ഞനെക്കൂടി വധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിൽ ടെൽ അവീവ്, ഹൈഫ, ബീർഷേബ നഗരങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 17 പേർക്കു പരുക്കേറ്റു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.