ജറുസലം: ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിൽനിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികൾ വിവിധ രാജ്യങ്ങൾ ആരംഭിച്ചു. ഇന്ത്യ, ചെക് റിപ്പബ്ലിക്, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി.
ഇന്ത്യ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ‘ഓപ്പറേഷൻ സിന്ധു’ ദൗത്യം കേന്ദ്ര സർക്കാർ ഇസ്രയേലിലേക്കും വ്യാപിപ്പിച്ചു. ഇസ്രയേലിൽ മൂവായിരത്തിലേറെ ഇന്ത്യൻ വിദ്യാർഥികളുണ്ട്. ആരോഗ്യ, ഐടി മേഖലകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നുമുണ്ട്. ഇറാനിൽനിന്നുള്ള 110 വിദ്യാർഥികളുടെ ആദ്യ സംഘം ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. 90 പേരും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
ഓസ്ട്രേലിയ ഓസ്ട്രേലിയ 1500 പേരെ ഇറാനിൽനിന്നും 1200 പേരെ ഇസ്രയേലിൽനിന്നും ഒഴിപ്പിക്കും. ചില ഓസ്ട്രേലിയൻ പൗരൻമാർ ഇതിനോടകം ഇസ്രയേൽ വിട്ടു. ∙ ചൈന ഇറാനിൽ നിന്ന് 1,600ൽ അധികം പൗരന്മാരെയും ഇസ്രായേലിൽ നിന്ന് നൂറുകണക്കിന് പൗരന്മാരെയും ഒഴിപ്പിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജപ്പാൻ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി രണ്ട് സൈനിക വിമാനങ്ങൾ ജപ്പാൻ ജിബൂട്ടിയിലേക്ക് അയയ്ക്കും. ഇസ്രയേലിൽ ഏകദേശം 1,000 ജപ്പാൻ പൗരന്മാരും ഇറാനിൽ 280 പേരുമുണ്ട്. ∙ പാക്കിസ്ഥാൻ ഏകദേശം 3,000 പാക്കിസ്ഥാന്‍ പൗരന്മാർ ഇറാനിൽനിന്ന് മടങ്ങി. 900 കിലോമീറ്ററിലധികം (560 മൈൽ) ദൈർഘ്യമുള്ള ഇറാനുമായുള്ള അതിർത്തിയിലെ എല്ലാ ക്രോസിങ് പോയിന്റുകളും പാക്കിസ്ഥാൻ അടച്ചു. പാക്കിസ്ഥാൻ പൗരന്മാർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.