നമ്മുടെ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷും തൊഴില്‍ വഴികളില്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു:- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ഇന്ത്യയിലെ ദരിദ്രര്‍ ഇംഗ്ലീഷ് ഭാഷയെ ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള ഉപകരണമായി ഉപയോഗിക്കുമെന്നതിനാലും ജീവിത ഉയര്‍ച്ചക്ക് ഉള്ള അവസരങ്ങള്‍ക്ക് ഉപയോഗിക്കും എന്നതിനാലും ആണ് ബിജെപിയും ആര്‍എസ്എസും ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഇംഗ്ലീഷ് ഒരു ഡാമല്ല. പക്ഷെ ഒരു പാലമാണ്. ഇംഗ്ലീഷ് മോശപ്പെട്ടതല്ല. പക്ഷെ ശക്തിയാണ്. ഇംഗ്ലീഷ് ചങ്ങലയല്ല. ചങ്ങലകളെ തകര്‍ക്കാനുള്ള ആയുധമാണ്. ഇന്ത്യയിലെ ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ല. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇത്. മുന്നോട്ട് പോവുക. തുല്യരാകുക', രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

'മോഹന്‍ ഭാഗവത് എല്ലാ ദിവസവും പറയുന്നത് ഇംഗ്ലീഷില്‍ സംസാരിക്കേണ്ട, ഹിന്ദിയില്‍ സംസാരിക്കൂ എന്നാണ്. പക്ഷെ ആര്‍എസ്എസ്, ബിജെപിയിലും ഉള്ള അവരുടെ മക്കള്‍ എല്ലാവരും ഇംഗ്ലണ്ടിലാണ് പഠിക്കാന്‍ പോകുന്നത്. എന്ത് ആലോചനയാണ് ഇതിന് പിന്നില്‍?. കാരണം അവര്‍ക്ക് ബോര്‍ഡ് റൂമുകളുടെ ഭാഗമാവണം, നല്ല ശമ്പളമുള്ള ജോലി ലഭിക്കണം. അവര്‍ക്ക് ഇംഗ്ലീഷ് സ്‌കൂളുകളില്‍ പോകണം. അവരുടെ കാര്യങ്ങള്‍ നടക്കണം. നിങ്ങളുടെ മുന്നില്‍ ആ വാതിലുകള്‍ അടഞ്ഞുകിടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു. ഇംഗ്ലീഷ് ഭാഷയുടെയും തദ്ദേശീയ ഭാഷകളുടെയും സമൂഹത്തിലെ പങ്ക് ശാക്തീകരണമാണെന്ന് രാഹുല്‍ ഗാന്ധി ഊന്നി പറഞ്ഞു.

നമ്മുടെ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷും തൊഴില്‍ വഴികളില്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ എല്ലാ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ട്. നമ്മള്‍ അവയെ വളര്‍ത്തണം. അതേ സമയം തന്നെ നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കണം. ലോകത്തോട് മത്സരിക്കാനും തുല്യ അവസരം നല്‍കാനും അതാണ് വഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !