മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി.

മുണ്ടക്കൈ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.

“വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം, അല്ലെങ്കിൽ അത്തരമൊരു നടപടി എടുക്കാൻ അശക്തരാണ് എന്ന് തുറന്നു പറയേണ്ടി വരും. പറ്റില്ലെങ്കിൽ ഇല്ലെന്ന് പറയാനുള്ള ധൈര്യം കേന്ദ്രസർക്കാർ കാണിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അല്ല, കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്,” എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കോടതിയുടെ അതിരൂക്ഷ വിമർശനം ഉണ്ടായതോടെ വിഷയത്തിൽനിലപാട് അറിയിക്കാമെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പ് നൽകി. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ കേന്ദ്രസർക്കാർ അധികാരം പ്രയോജനപ്പെടുത്തണമെന്ന് മുന്നറിയിപ്പും കോടതി നൽകി. 
ദുരന്തം ഉണ്ടായി നാളുകൾ കഴിഞ്ഞിട്ടും ദുരന്തബാധിതരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിലാണ് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !