കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് 'കൊവിഡ്' മരണം

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു.

രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് കൊവിഡ് കണക്കില്‍ കാണിക്കുന്നതെന്നതും ആശ്വാസമാണ്. 

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങള്‍. കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, കിടക്കകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശമുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !