'തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസഫ് പത്താന്‍

മലപ്പുറം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. 

പത്താന്‍ ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടിയതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആവേശഭരിതമായിതൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. 

അന്‍വറിന് സ്വാധീനം ചെലുത്താനാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അന്‍വര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക മാത്രമല്ല തിരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണര്‍ ആകുകയും മാന്‍ ഓഫ് ദി മാച്ച് ആകുകയും ചെയ്യുമെന്ന് പത്താന്‍ പറഞ്ഞു. 

കുട്ടികള്‍ക്കൊപ്പം ഏറെ നേരം ടര്‍ഫില്‍ ചെലവഴിച്ച യൂസഫ് പത്താന്‍ കുട്ടികളോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതല്‍ നിലമ്പൂര്‍ ടൗണ്‍ വരെ പിവി അന്‍വറിനൊപ്പം യൂസഫ് പത്താന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താന്‍ സംസാരിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !