ഒസ്ട്രാവ (ചെക് റിപ്പബ്ലിക്): ജമൈക്കയുടെ ഇതിഹാസ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ ഓർമ്മിപ്പിച്ച് ട്രാക്കിൽ ഒരു കൗമാരക്കാരൻ കുതിച്ചുപായുന്നു -ഓസ്‌ട്രേലിയയുടെ ഗൗട്ട് ഗൗട്ട്.
കഴിഞ്ഞദിവസം ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്‌പെക്ക് മീറ്റിൽ 20.2 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി സ്വർണം നേടിയ ഗൗട്ടിന്റെ പ്രകടനത്തെ പാശ്ചാത്യമാധ്യമങ്ങൾ ബോൾട്ടിന്റെ ഓട്ടത്തോടാണ് താരതമ്യംചെയ്തത്.
ഓസ്‌ട്രേലിയയിലെ സീനിയർ സ്‌കൂൾ വിദ്യാർഥിയായ 17-കാരന് യൂറോപ്യൻ മണ്ണിലെ ആദ്യവിജയമാണിത്. നേരത്തേ രണ്ടുതവണ 20 സെക്കൻഡിൽ കുറഞ്ഞസമയത്ത് 200 മീറ്റർ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും കാറ്റിന്റെ ആനുകൂല്യം കൂടുതലായതിനാൽ ആ കണക്ക് രേഖയിൽ ഉൾപ്പെടുത്തിയില്ല. അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിൽ ലോകത്തെ ഏറ്റവും മികച്ച ഏഴുസമയങ്ങളിലൊന്ന് ഗൗട്ടിന്റെ പേരിലാണ്, ആ പട്ടികയിലെ മറ്റൊരാൾ ബോൾട്ടാണ്.
ദക്ഷിണസുഡാനിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ദമ്പതിമാരുടെ മകനാണ് ഗൗട്ട്. പതിനാറാം വയസ്സിൽ, ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ ഓടി അരനൂറ്റാണ്ട് പഴക്കമുള്ള ഓസ്‌ട്രേലിയൻ ദേശീയ റെക്കോഡ് തിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.