തൃശ്ശൂര്‍: മാള പോലീസ് സ്റ്റേഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പ്രതി ചേര്‍ത്തെടുത്ത പോക്ലോ കേസ് വിവാദത്തില്‍. തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും ആര്‍ക്കെതിരേയും പരാതി നല്‍കിയിട്ടില്ലെന്നും പറയുന്ന 13-കാരന്, ഇല്ലാത്ത പരാതി പോലീസ് എഴുതിച്ചേര്‍ത്തുവെന്ന് കാണിച്ച് റൂറല്‍ എസ്പിക്ക് പരാതി അയച്ചു.കേസ് പീഡിപ്പിക്കപ്പെട്ട കുട്ടിനല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മൊഴി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പോലീസ് എടുത്തതാണെന്നാണ് കുട്ടി പറയുന്നത്.
കുട്ടി റൂറല്‍ എസ്പിക്ക് നല്‍കിയപരാതിയില്‍ നിന്ന്: ജൂണ്‍ 15 ഞായറാഴ്ച അമ്മയെ രണ്ട് വനിതാ പോലീസുകാര്‍ ബലമായി പിടിച്ചുകൊണ്ടുവന്ന് സ്റ്റേഷനിലെത്തിച്ച് ഭീഷണിപ്പെടുത്തി. ഞാന്‍ എവിടെയാണെന്നായിരുന്നു ചോദ്യം. ഞാന്‍ എട്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള പെങ്ങളുടെ വീട്ടിലായിരുന്നു. അവരെ വിളിച്ച് എന്നെ സ്റ്റേഷനിലെത്തിക്കാന്‍ പറഞ്ഞു.എന്നെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ അളിയനെയും പെങ്ങളെയും ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
എന്നെ സ്റ്റേഷന്റെ പുറകില്‍ കൊണ്ടുവന്ന് ഒരു മേഡം മൊഴിയെടുത്തു. മൊഴിയില്‍ പറഞ്ഞ കാര്യം അവര്‍ എഴുതിച്ചേര്‍ത്തതാണ്. ഇങ്ങനെ എഴുതിയാലേ കേസിന് ബലം കിട്ടൂ എന്നു പറഞ്ഞ് എന്നെക്കൊണ്ട് ഒപ്പിടീച്ചു. പിറ്റേദിവസം ചാലക്കുടി കോടതിയില്‍ കൊണ്ടുപോയി എന്റെ മൊഴിയെടുത്തു. മൊഴിയെടുത്ത ജഡ്ജിയോട് ഞാന്‍ ഉണ്ടായ സംഭവമൊക്കെ പറഞ്ഞു.
പോലീസിന്റെ വിശദീകരണം: ചൈല്‍ഡ് ലൈനിലേക്ക് ആരോ നല്കിയ പരാതിയാണ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തത്. കുട്ടിയുടെ സ്വകാര്യത മാനിച്ചാണ് നാട്ടുകാര്‍ അറിയേണ്ട എന്നു കരുതി കുട്ടിയയും അമ്മയെയും സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷന് പിന്നിലുള്ള ബാലസൗഹൃദ മുറിയില്‍വെച്ചാണ് മൊഴിയെടുത്തത്. പറഞ്ഞ മൊഴിയാണ് രേഖപ്പെടുത്തിയത്..png)
.jpg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.