നിലമ്പൂര്‍: നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിനെ കൊടും വഞ്ചകനെന്ന് വീണ്ടും വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിലമ്പൂരിലേത് അടിച്ചേല്പിക്കപ്പെട്ട തിരഞ്ഞെടുപ്പ്. ഞങ്ങള്‍ കൂടെ കൊണ്ട് നടന്നത് കൊടും വഞ്ചകനെ. ആ വഞ്ചനയാണ് തിരഞ്ഞെടുപ്പിന് കാരണമായത്. ചരിത്രം വഞ്ചനക്ക് മാപ്പുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കരുത്തോടെ എല്‍ഡിഎഫ് തുടരും. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ആദ്യമേ തീരുമാനിച്ചു.സ്വരാജ് വന്നപ്പോള്‍ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്യുന്നു. വന്‍ സ്വീകാര്യത ലഭിക്കുന്നു. ഇത് എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനാധിപത്യ സമൂഹം അകറ്റി നിര്‍ത്തിയ ചിലരുണ്ട്. അങ്ങനത്തെ ഒന്നാണ് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ രാജ്യത്ത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുസഫ് തരിഗാമി പരാജയപ്പെടണമെന്ന് നിര്‍ബന്ധമുള്ള ബിജെപിയെ സഹായിച്ച് കൊണ്ട് രംഗത്തുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് പണ്ടുമുതല്‍ ജമാഅത്തെയെ അറിയാം. മുസ്ലീം ജനവിഭാഗത്തിലെ ഭൂരിഭാഗവും ജമാഅത്തെയെ തള്ളിയതാണ്. മാധ്യമം ദിനപത്രം ജനങ്ങളുമായി സംവദിക്കാന്‍ ഉപയോഗിച്ചു. മാധ്യമത്തിന്റെ ഉദ്ഘാടനത്തിന് എല്ലാവരെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ക്ഷണിച്ച കൂട്ടത്തില്‍ ശിഹാബ് തങ്ങള്‍ നിലപടുയര്‍ത്തി പിടിച്ച് ആ പരിപാടിയില്‍ പങ്കെടുത്തില്ല. മീഡിയ വണ്ണിന്റെ ഉദ്ഘാടനത്തിന് ഹൈദരലി തങ്ങള്‍ പങ്കെടുത്തില്ല. ലീഗ് എന്നും അകറ്റി നിര്‍ത്തിയ വിഭാഗമായിരുന്നു ജമാഅത്തെ ഇസ്ലാമി.
എല്ലാ മുസ്ലിം സംഘടനകളുടെ യോഗത്തിലും പങ്കെടുക്കാറുള്ളയാളായിരുന്നു സിഎച്ച് മുഹമ്മദ് കോയ. എന്നാല്‍ അദ്ദേഹം ജമാ അത്തെ ഇസ്ലാമി യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫ് പാപ്പരായി. നാല് വോട്ട് കിട്ടാന്‍ എന്തും ചെയ്യുമെന്നായി. ലീഗ് നേതൃത്വം അറിയാതെയല്ല കോണ്‍ഗ്രസ് ഈ നിലപാടെടുത്തത്. അത് ഇന്നലെ ലീഗ് സ്ഥിരീകരിച്ചു. ഞങ്ങള്‍ക്ക് തെളിമയാര്‍ന്ന നിലപാട്. വര്‍ഗ്ഗീയ ശക്തികളുടെ വോട്ട് വേണ്ട.നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല എല്‍ഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.