വിമാന അപകടത്തിൽ 133 മരണം; മലയാളി നേഴ്‌സ് രഞ്ജിത മരണപ്പെട്ടു; വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക് എന്ന് സൂചന

കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയർന്ന വിമാനം ഞൊടിയിടയിൽ വൻ തീഗോളമായി. വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക് എന്ന വിവരം പുറത്തുവരുന്നുണ്ട്. ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. 

വിമാനത്തിലുണ്ടായിരുന്ന മലയളികളിൽ ഒരാൾ പത്തനംതിട്ട സ്വദേശിനി. അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. യുകെയിലേക്ക് തിരിച്ചു  പോകും വഴി ദുരന്തം.  ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെയും 133 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചു​ഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ. യാത്രക്കാരുടെ പട്ടികയിൽ കൂടുതൽ മലയാളികളുമുണ്ടെന്നാണ് വിവരം.









അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം പറത്തിയിരുന്നത്. ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂർ പറക്കൽ പരിചയവും സഹപൈലറ്റായ ക്ലൈവിന് 1,100 മണിക്കൂർ പറക്കൽ പരിചയമുണ്ടെന്ന്  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി.

പറന്നുയർന്ന വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറുകൾ അകത്തേക്ക് ഉൾവലിയുന്നതിന് മുന്നേ തന്നെ എല്ലാം കൈവിട്ട് പോയി എന്ന് തന്നെയാണ് പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പൈലറ്റിൻ്റെ "മെയ്ഡേ " കാൾ തുടർന്ന് വിമാനം ഏതാണ്ട് 800 അടി ഉയരത്തിൽ നിന്നും നിയന്ത്രണം വിട്ട് നേരെ താഴോട്ട് വരികയായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അത് കൊണ്ടാണ് അത് ഒരു സ്വാഭാവിക ലാൻഡിംഗ് പ്രക്രിയ പോലെ തോന്നുന്നതും.

 6 മാസം മുൻപ് ഈ വിമാനത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരുന്നു, ഇലക്ട്രിക്കല്‍ വയർ പ്രശ്നങ്ങള്‍ ഉണ്ടായി, ഇതേതുടര്‍ന്ന് മുമ്പ്  വിമാനം അടിയന്തിരമായി ഷാര്‍ജയില്‍ ഇറക്കിയിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !