അയർലണ്ടിലെ മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി TIIMS പ്രവർത്തനം ആരംഭിച്ചു

താല: കൗണ്ടി ഡബ്ലിൻ - ദി ടഗ് ഓഫ് വാർ അയർലൻഡ് - ഇന്ത്യ മലയാളി സെഗ്മെന്റ് (TIIMS) 2025 മെയ് 18 ഞായറാഴ്ച ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. 

2025 സീസണിലെ ആദ്യത്തെ ഓൾ അയർലൻഡ് വടംവലി മത്സരത്തിനോടനുബന്ധിച്ചാണ് ഈ സുപ്രധാന പരിപാടി നടന്നത്. ഇത് അയർലണ്ടിലെ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന് ഒരു പുതിയ അധ്യായം കുറിച്ചു.

സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ടഗ് ഓഫ് വാർ അയർലൻഡ് പ്രസിഡന്റ് ശ്രീ. മാർട്ടിൻ ഈഗൻ, ടഗ് ഓഫ് വാർ അയർലൻഡ് സെക്രട്ടറി ശ്രീ. നോയൽ ഹിഗ്ഗിൻസ്, TIIMS ചെയർപേഴ്‌സൺ ശ്രീ. സുബിൻ മത്തായി, TIIMS എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ ധാരാളം വടംവലി  പ്രേമികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 കഴിഞ്ഞ കാലങ്ങളിൽ ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ (AIMTU) എന്നറിയപ്പെട്ടിരുന്ന TIIMS, അയർലണ്ടിലുടനീളം കേരള ശൈലിയിലുള്ള വടംവലി മത്സരങ്ങൾക്കായി  2023 ജൂലൈയിലാണ് സ്ഥാപിതമായത്. 

തുടക്കം മുതൽ, അയർലണ്ടിലുടനീളമുള്ള വിവിധ ഇന്ത്യൻ സമൂഹങ്ങൾ സംഘടിപ്പിച്ച നാല് മത്സരങ്ങൾക്ക് AIMTU വിജയകരമായി മേൽനോട്ടം വഹിച്ചു. ഈ പരിപാടികളുടെ വിജയം ടഗ് ഓഫ് വാർ അയർലൻഡ് ഭാരവാഹികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും പങ്കെടുക്കുന്ന ടീമുകളുടേയും അവരെ പിന്തുണക്കുന്നവരുടേയും എണ്ണത്തിൽ ആകൃഷ്ടരായ അവർ അവരുമായുള്ള സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചു.

ഈ സഹകരണം ഇപ്പോൾ മലയാളി വടം വലിവിഭാഗത്തെ ടഗ് ഓഫ് വാർ അയർലണ്ടിലേക്ക് ഔദ്യോഗികമായി സഹകരിപ്പിക്കുന്നതിന്  കാരണമായി.. സമൂഹത്തിന്റെ പ്രയോജനത്തിനായി സഹകരണത്തിന്റെയും ഐക്യത്തിന്റെയും  പ്രാധാന്യത്തെക്കുറിച്ച് മേയർ ബേബി പെരേപ്പാടൻ സംസാരിച്ചു.

കേരള ശൈലിയിലുള്ള വടംവലി അയർലണ്ടിലുടനീളം വ്യാപിപ്പിക്കുന്നതിന് മേയർ ശക്തമായ പിന്തുണയും അറിയിച്ചു. പരമ്പരാഗത കായിക വിനോദമായ വടം വലിയെ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന് അദ്ദേഹത്തിനുള്ള താല്പര്യം എടുത്തു പറഞ്ഞു.

ഉദ്ഘാടന വേളയിൽ സംസാരിച്ച ശ്രീ. ഹിഗ്ഗിൻസ് അയർലണ്ടിലുടനീളം നടക്കുന്ന മത്സരങ്ങൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനും വരാനിരിക്കുന്ന എല്ലാ പുതിയ വടംവലി ടീമുകളെയും പിന്തുണയ്ക്കുന്നതിനും TIIMS ഒരു നിർണായക ഭരണസമിതിയായി പ്രവർത്തിക്കുമെന്ന് അറിയിച്ചു. അയർലണ്ടിലുടനീളം ഒരു കായിക ഇനമായി കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന്റെ സുരക്ഷ, ക്ഷേമം, വളർച്ച എന്നിവയ്ക്ക് ആവശ്യമായ ചട്ടക്കൂടും സുസ്ഥിരമായ ഭരണവും സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സംഘടനയുടെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം കൂടുതൽ ഊന്നിപ്പറഞ്ഞു.

മലയാളി സമൂഹത്തിലെ എല്ലാ വടംവലി പ്രേമികളും ഈ സുപ്രധാന തീരുമാനം നല്ല ഒരു ചുവടുവയ്പ്പായി കാണുമെന്ന് കരുതുന്നു.. ഇത് അവരുടെ പ്രിയപ്പെട്ട കായിക വിനോദത്തിന് ഒരു ഔപചാരിക ഘടനയും വലിയ അംഗീകാരവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !