ഫ്യൂച്ചർ സ്റ്റാർസ്: സിവിൽ സർവീസ് കോഴ്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി  : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ.

കോഴ്സിന്‍റെ  ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമർപ്പണബോധവും കഠിനാധ്വാനവും മാത്രമല്ല അച്ചടക്കത്തോടെയുള്ള പഠനവും, ആനുകാലിക  വിഷയങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും സിവിൽ സർവീസ് നേടുന്നതിന്  സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ   ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളേജ് ബർസാർ ഡോ. മനോജ് പാലക്കുടി   ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി, കോഴ്സ് കോർഡിനേറ്റർമാരും, ഫ്യൂച്ചർ സ്റ്റാർസ്  ഭാരവാഹികളുമായ  അഭിലാഷ് ജോസഫ്, ബിനോയ് സി.ജോർജ്, ആർ ധർമ്മകീർത്തി, നിയാസ് എം എച്ച് , നോബി ഡൊമിനിക്    തുടങ്ങിയവർ പ്രസംഗിച്ചു.  ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐആർഎസ്  കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിച്ചു.

ഈ രംഗത്തെ മികച്ച പരിശീലകരായ ജോർജ് കരുണയ്ക്കൽ,ഡോ. ആൻസി ജോസഫ്, അഭിലാഷ് ജോസഫ്   എന്നിവർ ക്ലാസുകൾ നയിച്ചു.   രാവിലെ 9 മണിക്ക് ആരംഭിച്ച ക്ലാസ് വൈകിട്ട് 5 മണിയോടെ അവസാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ  ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ നൽകുകയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !