പുട്ടിനെ ഭ്രാന്താണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്,റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ വർധിപ്പിക്കുമെന്നും ട്രംപ്

വാഷിങ്ടൻ; യുക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണം ശക്തമാക്കുന്നതിനിടെ വ്ലാഡിമിർ പുട്ടിനെ ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

യുക്രെയ്നിൽ നടക്കുന്ന അക്രമണത്തിനു മറുപടിയായി റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്നിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുട്ടിനെ‘ഭ്രാന്തൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്‌നെ ആക്രമിച്ച് കീഴടക്കാനുള്ള ഏതൊരു ശ്രമവും റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ റഷ്യ-യുഎസ് ബന്ധം കൂടുതൽ മോശമായി.

‘‘പുട്ടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അയാൾ ഒരു ഭ്രാന്തനായി. അനാവശ്യമായി ആളുകളെ കൊല്ലുന്നു. ഞാൻ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. ഒരു കാരണവുമില്ലാതെ യുക്രെയ്നിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. യുക്രെയ്‌ന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രെയ്‌ൻ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്.

ഇതു ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. പക്ഷേ, പുട്ടിൻ അങ്ങനെ ചെയ്താൽ അത് റഷ്യയുടെ പതനത്തിലേക്ക് നയിക്കും. പുട്ടിൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ സന്തുഷ്ടനല്ല. അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നു. പുട്ടിന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. യുക്രെയ്ൻ നഗരങ്ങളിലേക്ക് റോക്കറ്റുകൾ അയച്ച് ആളുകളെ കൊല്ലുകയാണ്, എനിക്ക് അത് ഒട്ടും ഇഷ്ടമല്ല’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. സെലെൻസ്കിയുടെ സംസാരരീതി ശരിയല്ലെന്നായിരുന്നു ട്രംപിന്റെ വിമർശനം. ‘‘അദ്ദേഹത്തിന്റെ വായിൽനിന്നു വരുന്നതെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. 

എനിക്ക് അത് ഇഷ്ടമല്ല, അത് നിർത്തുന്നതാണ് നല്ലത്. യുദ്ധം തുടങ്ങുന്ന സമയത്ത് ഞാൻ ആയിരുന്നു യുഎസ് പ്രസിഡന്റെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. യുദ്ധം തുടങ്ങാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. ഇത് സെലെൻസ്‌കിയുടെയും പുട്ടിന്റെയും ബൈഡന്റെയും യുദ്ധമാണ്, ട്രംപിന്റെ യുദ്ധമല്ല.’’– ട്രംപ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !