കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം : കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

കൊച്ചി : എറണാകുളം കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്.


രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. 

സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്.


മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !