ജമ്മുകശ്മീരിൽ മലയാളി യുവാവിന്റെ മൃതദേഹം,രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

ശ്രീനഗർ: കശ്മീർ കാണാൻ പോയ മലയാളി യുവാവ് ഗുൽമാർഗിൽ മരിച്ചനിലയിൽ. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻ തൊടി മുഹമ്മദ് ഷാനിബി(28)ൻ്റെ മൃതദേഹമാണ് വനമേഖലയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ പതിമൂന്നിനാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടിൽ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം.

ഗുൽഗാർമിനോട് ചേർന്ന ഭാഗത്തുള്ള വനത്തിൽ നിന്ന് കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടെത്തിയത്. രേഖകൾ പരിശോധിച്ചതിൽ നിന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണെന്ന് കാശ്മീർ പൊലീസ് കണ്ടെത്തി. പിന്നാലെ മണ്ണാർക്കാട് പൊലീസിനെ കശ്മീർ പൊലീസ് ബന്ധപ്പെട്ടു. തുടർന്ന് വാർഡ് മെമ്പർ ബന്ധുക്കൾ തുടങ്ങിയവർ സംഭവം സ്ഥിരീകരിക്കുകയായിരുന്നു.


പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കും.ബെംഗളൂരുവിൽ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വനമേഖലയിലേക്ക് യുവാവ് എങ്ങനെ എത്തിയതെന്നുൾപ്പടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അബ്ദുൽ സമദ്-ഹസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാനിബ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !