യുകെ; ബ്രിസ്റ്റോളിലെ സെന്റ് മൈക്കിൾസ് മെറ്റേണിറ്റി ആശുപത്രിയിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സൗത്ത്വെൽ സ്ട്രീറ്റിലെ ആശുപത്രി മന്ദിരത്തിൽ തീപിടിത്തമുണ്ടായത്.
ആളപായമില്ല.പൊലീസും ഫയർഫോഴ്സും ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ തീ അണച്ചു. ആശുപത്രിയുടെ പ്രവർത്തനം എത്രയും വേഗം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മണിക്കൂറുകൾക്കുള്ളിൽ തീ അണയ്ക്കാനായെങ്കിലും അപകടകാരണത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.സംഭവം ഉണ്ടായ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണികളെയും നവജാത ശിശുക്കളെയും അവരുടെ അമ്മമാരെയുമെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.അടിയന്തര ഘട്ടത്തിൽ പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് പ്രവർത്തിച്ച് രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ സ്റ്റാഫ് അംഗങ്ങൾക്ക് ആശുപത്രി മാനേജിങ് ഡയറക്ടർ പ്രഫ. സ്റ്റുവർട്ട് വാക്കർ നന്ദി പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം ഇന്ന് സാധാരണ നിലയിൽ തുടരുമെന്നും മുൻകൂട്ടി നിശ്ചയിച്ച അപ്പോയ്ന്റ്മെന്റുകൾ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.