ദീര്‍ഘദൂര- ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍.
അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഫെഡറേഷന് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായില്ലെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.'ഗതാഗത മന്ത്രി ബസ്സുടമകള്‍ക്ക് എതിരെ പല കരി നിയമങ്ങളും കൊണ്ടുവരുന്നു. ഞങ്ങള്‍ ഒരിക്കലും സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന ഒരു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരോ അല്ല.ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല മാറിമാറി വരുന്ന സര്‍ക്കാരുകളോട് യോജിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമരത്തിലേക്ക് പോവുകയല്ലാതെ വേറെ നിവൃത്തി ഇല്ല. നാലുദിവസത്തിനുള്ളില്‍ മറ്റു ബസ്സുടമകളുടെ സംഘടനകളോടും തൊഴിലാളി സംഘടനകളോടും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീയതിയും പ്രഖ്യാപിക്കും'.അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കുമാത്രം കണ്സഷന് ലഭ്യമാക്കുന്ന കാര്‍ഡ് സമ്പ്രദായം നടപ്പാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ചു രൂപയാക്കുക, ബസുടമകളില്‍നിന്ന് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗതവകുപ്പ്- പോലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി, ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫെഡറേഷന് ഭാരവാഹികള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു.
സെക്രട്ടേറിയറ്റുപടിക്കല്‍ നിരാഹാരസമരം നടത്തുകയുംചെയ്തു. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, സംസ്ഥാന ജനറല്‍സെക്രട്ടറി ഹംസ ഏരിക്കുന്നന്‍, ജോയിന്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ്കുമാര്‍, കോട്ടയം ജില്ലാപ്രസിഡന്റ് ജാക്സന്, സെക്രട്ടറി സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.