ബെംഗളൂരു: പാകിസ്താന് ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന് സിന്ദൂറി'ന്റെ വിശ്വാസ്യത ചോദ്യംചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കോതൂര്‍ ജി. മഞ്ജുനാഥ്.
പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതിനല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.''അവര്‍ ഒന്നും ചെയ്തില്ല. ചുമ്മാ പൊങ്ങച്ചം കാണിക്കാന്‍ മൂന്നോ നാലോ വിമാനങ്ങള്‍ തലകീഴായി അയച്ച് തിരിച്ചുവന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26-28 പേര്‍ക്ക് അത് നഷ്ടപരിഹാരമാകുമോ? ആ സ്ത്രീകള്‍ക്ക് ഇങ്ങനെയാണോ നമ്മള് നഷ്ടപരിഹാരം നല്‍കേണ്ടത്? ഇങ്ങനെയാണോ നമ്മള് അവരെ ആശ്വസിപ്പിക്കേണ്ടത്? ഇങ്ങനെയാണോ നമ്മള് അവരോട് ബഹുമാനം കാണിക്കേണ്ടത്?'', മഞ്ജുനാഥ് ചോദിച്ചു.ഏപ്രില്‍ 22-ന് ബൈസരണ്‍ താഴ്വരയില് നടന്ന ആക്രമണത്തിലെ കുറ്റവാളികള്‍ ഇന്ത്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മഞ്ജുനാഥ് ചോദിച്ചു. ''കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ടോ? നമ്മുടെ അതിര്‍ത്തി കടന്നെത്തിയ ആ ഭീകരര്‍ ആരായിരുന്നു? അതിര്‍ത്തിയില്‍ സുരക്ഷയില്ലാത്തത് എന്തുകൊണ്ട്? അവര്‍ എങ്ങനെയാണ് രക്ഷപ്പെട്ടത്?'', മഞ്ജുനാഥ് ചോദിച്ചു. പഹല്‍ഗാം ആക്രമണം കേന്ദ്ര ഇന്റലിജന്‍സിന്റെ പൂര്‍ണമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
മേയ് ഏഴിന് ഇന്ത്യന്‍ സായുധസേന നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം, ഒമ്പത് പ്രധാന ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.