എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക തട്ടിയെടുത്തത്ത് ഒരു കോടി രൂപയെന്ന് പോലീസ്

എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക തട്ടിയെടുത്തത്ത് ഒരു കോടി രൂപയെന്ന് പോലീസ്

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക തട്ടിയെടുത്തത്ത് ഒരു കോടി രൂപയെന്ന് പോലീസ്.

നേരത്തേ അറസ്റ്റിലായ പ്രതിയെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയിലെടുക്കും. തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്.എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ പരാതിയുണ്ട്.

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ 'ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി'ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിരുന്നു. കാര്‍ത്തിക മുന്‍പ് മറ്റൊരു സ്ഥാപനത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2022-ല്‍ അര്‍മീനിയയിലേക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്ന് പോലീസ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !