മൂക്കുതല ഗുരുജി നഗർ ശ്രീ രക്തേശ്വര ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മങ്ങൾ മെയ് 23 മുതൽ 28 വരെ

മൂക്കുതല ഗുരുജി നഗർ ശ്രീ രക്തേശ്വര ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മങ്ങൾ മെയ് 23 മുതൽ 28 വരെ

മലപ്പുറം;ചങ്ങരംകുളത്തെ മൂക്കുതല ഗുരുജി നഗറിലുള്ള ശ്രീ രക്തേശ്വര ശിവക്ഷേത്രത്തിൽ പുതിയ ശ്രീകോവിലിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിക്കാനുള്ള താന്ത്രിക ക്രിയകളും അനുബന്ധ ചടങ്ങുകളും മെയ് 23 വെള്ളിയാഴ്ച മുതൽ മെയ് 28 ബുധനാഴ്ച വരെ നടക്കും.

പ്രസിദ്ധ താന്ത്രികനായ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്. മെയ് 23 വെള്ളിയാഴ്ച വൈകീട്ട് ആചാര്യവരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. മെയ് 24 ശനിയാഴ്ച രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടരും. മെയ് 25 ഞായറാഴ്ച രാവിലെ ഗണപതി ഹോമവും വൈകീട്ട് അത്താഴപൂജയും ഉണ്ടായിരിക്കും.
മെയ് 26 തിങ്കളാഴ്ച രാവിലെ ഗണപതി ഹോമവും വൈകീട്ട് അനുജ്ഞാ പ്രാർത്ഥന, ബിംബശുദ്ധികലശ പൂജ എന്നിവയും നടക്കും. മെയ് 27 ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, അഗ്നി ജനനം, വൈകീട്ട് പ്രസാദശുദ്ധി, ബിംബശുദ്ധികലശാഭിഷേകം, അധിവാസ പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
മെയ് 28 ബുധനാഴ്ചയാണ് പ്രധാന പ്രതിഷ്ഠാ കർമ്മങ്ങൾ. അന്ന് വിഗ്രഹം അകത്തേക്ക് എഴുന്നള്ളിക്കൽ, പ്രതിഷ്ഠ, പ്രതിഷ്ഠാബലി, പ്രതിഷ്ഠാ ദക്ഷിണ എന്നിവ നടക്കും. ഈ ദിവസം രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഭക്തജനങ്ങളെയും ഈ ചടങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം നേടുന്നതിനായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ക്ഷണിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !