മുണ്ടൂർ; വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് 34 പേർ മുണ്ടൂർ, കോങ്ങാട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടി.
18ന് വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് പ്രശ്നം ഉണ്ടായത്. ആരുടെയും സ്ഥിതി ഗുരുതരമല്ല. എല്ലാവരും പരിശോധനയ്ക്കു ശേഷം ആശുപത്രി വിട്ടതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. സംഭവത്തെ തുടർന്ന് സൽക്കാരം നടന്ന കെഎവി ഓഡിറ്റോറിയം അധികൃതർ താൽക്കാലികമായി അടപ്പിച്ചു. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യം ബോധ്യപ്പെട്ടതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.ഇവിടത്തെ ശുദ്ധജലത്തിന്റെ സാംപിൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ടി.ശൈലജ, കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ്,
മുണ്ടൂർ ഹെൽത്ത് ഇന്‍സ്പെക്ടർ സാബു ചെറിയാൻ, ജെഎച്ച്ഐ സൂര്യ ബി.ഷാൻ, ആർ.രമ്യ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് അധ്യക്ഷ എം.വി.സജിത, ഉപാധ്യക്ഷന്‍ വി.സി.ശിവദാസന്‍ എന്നിവര്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.