കോട്ടയം;മൈക്രോസോഫ്റ്റ് ഇന്ത്യയിൽ എ.ഐ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ബില്യൺ കോടി രൂപ നിക്ഷേപിക്കുന്നു. ഡിജിറ്റൽ വിപണന രംഗത്ത് എ.ഐ കൂടുതലായി വിപുലപ്പെടുത്താൻ ലക്ഷ്യമിട്ട് എ.ഐ ഭൗതിക സൗകര്യ വികസനം, ഇനവേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപം നടത്തുക. ഹെൽത്ത് കെയർ, കോൺട്രാക്ട് മാനേജ്മെന്റ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എ.ഐ പ്ലാറ്റ്ഫോമുകൾ നിലവിൽ വരും.
2028 ഓടുകൂടി ഇന്ത്യയെ എ.ഐ പവർഹൗസാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി എ.ഐ അധിഷ്ഠിത ഡാറ്റ സെന്ററുകൾ നിലവിൽ വരും. മൈക്രോസോഫ്റ്റിന്റെ എ.ഐ പ്ലാറ്റ്‌ഫോമായ COPILOT വ്യാപാര, വ്യവസായ മേഖലകളിൽ കൂടുതലായി പ്രാവർത്തികമാക്കും. ക്വാൽകോം, ഇന്റൽ, എ.എം.ഡി എന്നിവയുമായി ചേർന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
എല്ലാ എൻജിനിയറിംഗ് ബ്രാഞ്ച് സിലബസിലും എ.ഐ ഇന്റഗ്രേഷൻ പ്രക്രിയ നടപ്പിലാക്കാൻ എ.ഐ.സി.ടി.ഇ നടപടി സ്വീകരിച്ചു വരുന്നുണ്ട്. ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. ബിരുദത്തോടൊപ്പം എ.ഐ സ്‌കിൽ വികസന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സ്വായത്തമാക്കുന്നത് മികച്ച തൊഴിൽ ലഭിക്കാൻ സഹായിക്കും. കൂടുതൽ ഡാറ്റ സെന്ററുകൾ വരുന്നത് ഐ.ടി ഭൗതിക സൗകര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾക്കു വഴിയൊരുക്കും.
പി.ജി ഡിപ്ലോമ ഇൻ എ.ഐ, എ.ഐ സർട്ടിഫിക്കേഷൻ, ഡാറ്റ സയൻസ് തുടങ്ങി നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്‌സുകളുണ്ട്. Coursera, Udemy, EdX, Future learn തുടങ്ങി നിരവധി ടെക്‌നോളജി അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ എ.ഐ കോഴ്‌സുകളെടുക്കാം.
ശാസ്ത്ര യൂണിവേഴ്‌സിറ്റി പ്രവേശനം
തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്‌സിറ്റിയിൽ ബി.ടെക്, ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാം, ബിരുദ -ബിരുദാനന്തര കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.sasthra.edu
ജെ.എസ്.എസ് യൂണിവേഴ്‌സിറ്റി @ മൈസൂർ
മൈസൂരിലെ ജെ.എസ്.എസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. മെഡിക്കൽ, ഡെന്റൽ, അലൈഡ് ഹെൽത്ത്, ഫാർമസി, ലൈഫ് സയൻസ്, യോഗ എന്നിവയിൽ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട് . യോഗയിൽ ബി.എസ്‌സി, എം.എസ്‌സി, സർട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. എം.ബി.എ, ബി.ബി.എ ഹോസ്പിറ്റൽ & ഹെൽത്ത് സിസ്റ്റം മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, പി എച്ച്.ഡി പ്രോഗ്രാമുകളുണ്ട്. www.jssuni.edu.
ഡിജിറ്റൽ ബിസിനസ് & ഓൺട്രപ്രെന്യൂർഷിപ് @ ഐ.ഐ.എം, ബെംഗളൂരു
ബാംഗ്ലൂർ ഐ.ഐ.എമ്മിൽ ബി.ബി.എ ഇൻ ഡിജിറ്റൽ ബിസിനസ് & ഓൺട്രപ്രെന്യൂർഷിപ് പ്രോഗ്രാമിന് പ്ലസ് ടു വിൽ 60 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് ജൂൺ 17 വരെ അപേക്ഷിക്കാം. സി.യു.ഇ.ടി, ജെ.ഇ.ഇ സ്‌കോറുള്ളവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. www.iimb.ac. www.iimb.ac.inin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.