കോഴിക്കോട്; അൻവറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യുഡിഎഫിൽ ആർക്കും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും വേണുഗോപാൽ പറഞ്ഞു.‘‘എന്താണ് നടന്നതെന്ന് എനിക്കറിയില്ല. ഈ കാര്യങ്ങളെ കുറിച്ച് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് എന്നിവരുമായി ചർച്ച ചെയ്തിട്ടില്ല.പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. സർക്കാരിന്റെ അഴിമതിക്കെതിരായി ചില നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം രാജിവച്ചത്. ആ വിഷയത്തിൽ അൻവർ ഉറച്ചുനിൽക്കുകയാണ്. കേരളത്തിലെ നേതാക്കന്മാരുമായി വിശദമായി ചർച്ച ചെയ്ത് വേണം പ്രശ്നങ്ങൾ പരിഹരിക്കാൻ.അൻവറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യുഡിഎഫിൽ ആർക്കും ഇല്ല.അൻവറിനെ മോശമാക്കണമെന്നും ആർക്കും ഉദ്ദേശ്യം ഇല്ല. അൻവർ എൽഡിഎഫിനെതിരെ ശക്തമായ ആക്രമണം നടത്തിയ ആളാണ്. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ആ ഘട്ടത്തിൽ അത് വേണമെന്ന് പറഞ്ഞവരെയാണ് ഞാൻ കണ്ടത്’’ – കെ.സി.വേണുഗോപാൽ പറഞ്ഞു.എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും കെ സി വേണുഗോപാൽ..!
0
ബുധനാഴ്ച, മേയ് 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.