പ്രവാസി മലയാളി നഴ്സിന്റെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി പ്രവാസി മലയാളികൾ,

ലണ്ടൻ ; കാൻസർ ചിക്കത്സയ്ക്കായി നാട്ടിൽ എത്തിയ യുകെ മലയാളി നഴ്സ് അന്തരിച്ചു.

ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് (39) ആണ് നാട്ടില്‍ വച്ച് മരിച്ചത്. തൃശൂർ ജില്ലയിലെ മണ്ണുത്തി സ്വദേശിനിയാണ്. രണ്ടു വർഷം മുൻപാണ് വിൻസിയും കുടുംബവും യുകെയിൽ എത്തുന്നത്. ഒരു വർഷം മുൻപാണ് കാൻസർ രോഗം തിരിച്ചറിഞ്ഞത്.

വടക്കഞ്ചേരി സ്വദേശിയായ റിജുമോൻ ജോസ് ആണ് ഭർത്താവ്. മക്കള്‍: അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ. മരണ വിവരം അറിഞ്ഞ് ഭര്‍ത്താവ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു.

വിൻസിയുടെ അപ്രതീക്ഷിത വേർപാടിൽ കുടുംബത്തിന് കൈത്താങ്ങാകുവാൻ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !