ഡബ്ലിൻ ;അയർലണ്ടിലും പ്രകോപനവുമായി പാക്കിസ്ഥാൻ,ജമ്മുകശ്മീരിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ മതം ചോദിച്ചു വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പാകിസ്താന്റെ പങ്ക് ലോക രാജ്യങ്ങൾക്ക് മുൻപിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ നിരത്തിയിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ച പാകിസ്താന്റെ മണ്ണിൽ ഇന്ത്യൻ സൈന്ന്യം തീമഴ പെയ്യിക്കുമ്പോൾ,അസ്വസ്ഥരായി പ്രവാസി പാകിസ്താനികളും,
അയർലൻഡ് ഇന്ത്യൻ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി എത്തിയ പാകിസ്താനികളെയാണ് പ്രവാസി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ തുരത്തി എംബസിക്ക് സംരക്ഷണമൊരുക്കിയത്,അതേസമയം രാജ്യത്തിന് പുറത്തുള്ള പ്രവാസി ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
പാകിസ്ഥാൻ സ്വദേശികൾ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ,വിനോദ സഞ്ചാര,ഷോപ്പിങ് മാളുകൾ,പൊതു നിരത്തുകൾ എന്നിവിടങ്ങളിൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുളള ആയുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും ഇന്ത്യൻ അധികാരികൾ മുന്നറിയിപ്പ് നൽകുന്നു,
ഇന്നലെ പ്രവാസി മലയാളിയായ യുവതിയോട് ആക്രോശവുമായി പാകിസ്ഥാൻ സ്വദേശി എത്തിയെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.യുകെ,നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലുള്ള പ്രവാസികൾ നേരത്തെയും അതിക്രമത്തിന് ഇരയായിട്ടുണ്ട്,
പക്ഷെ മുൻപ് നടന്ന അതിക്രമങ്ങൾ മത മൗലിക വാദികളുടെയും വിദേശികളുടേയും പക്ഷത്തുനിന്നായിരുന്നെങ്കിൽ ഭീകര രാഷ്ട്രമായ പാകിസ്താനെ അനുകൂലിക്കുന്ന മത മൗലിക വാദികളുടെ പക്ഷത്തുനിന്ന് ആക്രമണത്തിനുള്ള സാധ്യത തള്ളികളയാനാവില്ലെന്നുമാണ് വിലയിരുത്തൽ..
Watch Video 👉 youtube.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.