മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമായ കാട്ടാളന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിരിക്കുകയാണ്. പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന കാഴ്ചയാണുള്ളത്.മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഒരു വലിയ സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രമായിരിക്കാം ഇത്. നവാഗതനായ പോൾ ജോർജ്ജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
പെപ്പെയുടെ യഥാര്‍ത്ഥ പേരായ 'ആന്റണി വർഗ്ഗീസ്' എന്നതാണ് ചിത്രത്തില്‍ കഥാപാത്രത്തിന്‍റെയും പേര്. കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷെരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം 'കാട്ടാളൻ' പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഒ: ആതിര ദിൽജിത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.