മലപ്പുറം;ഭൂമാഫിയ യെ സഹായിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെ സസ്പെൻഡ് ചെയ്ത് നികത്തിയ ഭൂമിപൂർവ്വ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു,
ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ നിർമ്മാണ കമ്പനിയുടെ വാഹനങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിനികത്താൻ മണ്ണടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം, ഇതിന് കൂട്ടുനിൽക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണം,നികത്തിയ ഭൂമി പൂർവ്വസ്ഥിതിയിലാക്കാൻ കമ്പനി ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കണം, വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സന്തോഷ് കുമാർ യാദവിന് കെ കെ സുരേന്ദ്രൻ പരാതി നൽകി, പൊന്നാനി താലൂക്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അനധികൃതമായ നികത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണം.റവന്യു സെക്രട്ടറി അടങ്ങുന്ന ഉന്നതല സംഘം പൊന്നാനി താലൂക്കിൽ അനധികൃതമായി ഭൂമി നികത്തിയ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും മണ്ണെടുത്തു നികത്തുന്നതു മൂലം ഉണ്ടാകുന്ന പ്രകൃതിദുരന്തത്തെ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടുഭൂമാഫിയ യെ സഹായിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെ സസ്പെൻഡ് ചെയ്ത് നികത്തിയ ഭൂമിപൂർവ്വ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് കെ കെ സുരേന്ദ്രൻ
0
ചൊവ്വാഴ്ച, മേയ് 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.