സെക്രട്ടേറിയറ്റ്/പിഎസ്‌സി അസിസ്റ്റന്റ്, പോലീസ് എസ്‌ഐ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികകൾക്കുള്ള പ്രാഥമിക പൊതുപരീക്ഷയുടെ ആദ്യഘട്ടം മേയ് 24-ന്

സെക്രട്ടേറിയറ്റ്/പിഎസ്‌സി അസിസ്റ്റന്റ്, പോലീസ് എസ്‌ഐ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികകൾക്കുള്ള പ്രാഥമിക പൊതുപരീക്ഷയുടെ ആദ്യഘട്ടം മേയ് 24-ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പിഎസ്‌സി അസിസ്റ്റന്റ്, പോലീസ് എസ്‌ഐ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികകൾക്കുള്ള പ്രാഥമിക പൊതുപരീക്ഷയുടെ ആദ്യഘട്ടം മേയ് 24-ന് നടത്തും.

അതിൽ പങ്കെടുക്കുന്നവർക്കുള്ള അഡ്മിഷൻ ടിക്കറ്റ് മാത്രമേ വെബ്‌സൈറ്റിൽ തയ്യാറായിട്ടുള്ളൂവെന്ന് പിഎസ്‌സി അറിയിച്ചു. അപേക്ഷിച്ചവരിൽ പകുതിപ്പേർക്കാണ് ആദ്യഘട്ടത്തിൽ പരീക്ഷ നിശ്ചയിച്ചത്.ബാക്കിയുള്ളവർക്ക് രണ്ടാംഘട്ടമായി ജൂൺ 28-ന് പരീക്ഷ നടത്തും. അവർക്കുള്ള അഡ്മിഷൻ ടിക്കറ്റ് ജൂൺ 13-നുശേഷമേ പ്രൊഫൈലിൽ ലഭിക്കുകയുള്ളൂ.

രണ്ടാംഘട്ടത്തിന്റെ അഡ്മിഷൻ ടിക്കറ്റ് മേയ് 13 മുതൽ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാമെന്ന് പരീക്ഷാ കലണ്ടറിൽ വന്ന അറിയിപ്പ് പിശകാണ്. അത് തിരുത്തി പ്രസിദ്ധീകരിക്കുമെന്നും പിഎസ്‌സി അധികൃതർ അറിയിച്ചു.

രണ്ടുഘട്ടത്തിനും ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം. അഡ്മിഷൻ ടിക്കറ്റിന്റെ പ്രിന്റും അംഗീകൃത തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ കൃത്യം ഒന്നരയ്ക്കുമുൻപ്‌ പരീക്ഷാഹാളിൽ പ്രവേശിക്കണം. വൈകിയെത്തുന്നവർക്ക് പരീക്ഷയെഴുതാനാകില്ല.

ഒന്നേകാൽ മണിക്കൂർകൊണ്ട് നൂറ് ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തുന്ന ഒഎംആർ രീതിയിലുള്ള പരീക്ഷയാണ് നടത്തുന്നത്. ആദ്യഘട്ടം പരീക്ഷയെഴുതുന്നത് 2,25,369 പേരാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !