സനാതനം 2025 നാളെ (മെയ് 16) മുതൽ18 വരെ മഞ്ചേരിയിൽ

മഞ്ചേരി: കൊളത്തൂർ ആദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ നേതൃത്വം നൽകുന്ന ഈ വർഷത്തെ സനാതനം പരിപാടി സനാതനം 2025 എന്ന പേരിൽ മെയ് 16 മുതൽ മുതൽ 18 വരെ വായ്പാറപ്പടി ഹിൽടൺ ഓഡിറ്റോറിയത്തിൽ നടക്കും.

16ന് രാവിലെ 8ന് ശ്രീരുദ്രം പാരായണത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. 10 മണിക്ക് ചിദാനന്ദപുരി സ്വാമികളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ സനാതനം 2025 ഉദ്ഘാടനം ചെയ്യും. സനാതനം സംഘാടക സമിതി ചെയർമാൻ അഡ്വ.മാഞ്ചേരി നാരായണൻ അധ്യക്ഷത വഹിക്കും. മഞ്ചേരി അമൃതാനന്ദമായി മഠം മഠാധിപതി സ്വാമിനി വരദാമൃത പ്രാണ,

പാലേമാട് വിവേകാനന്ദ വിദ്യാഭ്യാസ കേന്ദ്രം ചെയർമാൻ മഞ്ചേരി ഭാസ്ക്കരപ്പിള്ള, ആർ.എസ്.എസ് മഞ്ചേരി ഖണ്ഡ് സംഘചാലക് പി.കെ.വിജയൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി.മുരളീധരൻ, സനാതനം ജനറൽ കൺവീനർ പി.എം.ശശിഭൂഷൺ, ട്രഷറർ പി.ജി.ഉദയഭാനു എന്നിവർ സംസാരിക്കും. തുടർന്ന് സനാതനം ഏർപ്പെടുത്തിയ മൂന്നാമത് ധർമ്മദീപ്തി പുരസ്കാരം പത്മശ്രീ ബാലൻ പൂതേരിക്ക് ചിദാനന്ദപുരി സ്വാമികൾ സമർപ്പിക്കും. സനാതനം കൺവീനർ എ.പി.രാധാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. 

തുടർന്ന് മലപ്പുറം ജില്ലയിലെ സന്യാസിവര്യൻമാരെ ആദരിക്കുന്ന യതിപൂജ നടക്കും. ഉച്ചയ്ക്ക് ശേഷം യുവജനങ്ങളെ കാത്തിരിക്കുന്ന 'സാംസ്കാരിക' ചതിക്കുഴികൾ എന്ന വിഷയത്തിൽ രവീന്ദ്രനാഥൻ കരുവാരകുണ്ട് പ്രഭാഷണം നടത്തും. തുടർന്ന് 4 മണിക്ക് സ്വാമിയുടെ സംവാദം, വൈകിട്ട് 7ന് സജിനി കൊളത്തൂർ അവതരിപ്പിക്കുന്ന കണ്ണ് കെട്ടിയുള്ള കളരിപ്പയറ്റ് എന്നിവ നടക്കും. 

17 ന് രാവിലെ 7 ന് സമൂഹഹോമം, ലളിതാസഹസ്രനാമ പാരായണം എന്നിവ നടക്കും. 9 മണിക്ക് കുടുംബ വൈഭവശ്രീ സമ്മേളനം  താനൂർ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുടുംബവൈഭവത്തിൽ വ്യക്തിയുടെ പങ്ക് എന്ന വിഷയത്തിൽ വി.ടി.ലക്ഷ്മി വിജയൻ, സമൂഹവൈഭവത്തിന് കുടുംബത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ സീമാ ജാഗരൺ അഖിലഭാരതീയ സംയോജകൻ എ.ഗോപാലക്യഷ്ണൻ, മാതൃ ശക്തി രാഷ്ട്ര നന്മക്ക് എന്ന വിഷയത്തിൽ സരിതാ അയ്യർ എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് അമൃത വിദ്യാലയത്തിലെ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും.


18 ന് രാവിലെ 8ന് ജ്ഞാനപ്പാന പാരായണം നടക്കും. തുടർന്ന് യുവദീപ്തി സമ്മേളനം പ്രശസ്ത സിനിമാ താരം രചനാ നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാഷ്ട്ര വൈഭവത്തിൽ യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സ്വമി അദ്ധ്യാത്മാനന്ദ സരസ്വതി, കലിയുഗത്തിൽ ഭഗവത്ഗീതയുടെ പ്രസക്തി എന്ന വിഷയത്തിൽ സ്വാമി ജിതാത്മാനന്ദ സരസ്വതി, എ.ഐ യുഗത്തിൽ യുവജനങ്ങൾക്കുള്ള സാധ്യതകൾ എന്ന വിഷയത്തിൽ അഡ്വ. ജയസൂര്യൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് വൈകിട്ട് 7ന് ബാലഗോകുലത്തിൻ്റെ രാമകഥാമൃതം എന്ന നൃത്തശിൽപം  നടക്കും.

എല്ലാ ദിവസവും ഉച്ചക്ക് അമ്മമാരുടെ നേതൃത്വത്തിൽ തിരുവാതിരക്കളി നടക്കുമെന്ന് സനാതനം സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ അഡ്വ.മാഞ്ചേരി നാരായണൻ (ചെയർമാൻ), പി.വി.മുരളീധരൻ (വർക്കിംഗ് ചെയർമാൻ), പി.എം.ശശിഭൂഷൺ (ജനറൽ കൺവീനർ), പി.ജി.ഉദയഭാനു  (ട്രഷറർ), രാമചന്ദ്രൻ പാണ്ടിക്കാട് (പ്രോഗ്രാം കൺവീനർ) എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !