തിരുവനന്തപുരം ;പുലിപ്പല്ല് കേസിൽ വനം വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വേടനെ അറസ്റ്റ് ചെയ്തതിലും ജാമ്യത്തിൽ വിട്ടതിലും സിപിഎമ്മിന് എതിർപ്പില്ലെന്നും വേടൻ പാവപ്പെട്ടവരുടെ പ്രതിനിധിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പുലിപ്പല്ല് കേസിൽ ഗൗരവപൂർണമായ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.‘‘വേടനും വേടന്റെ കൂട്ടുകാരും ചേർന്ന് കഞ്ചാവ് ഉപയോഗിച്ചു എന്നുള്ളത് വേടൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ആ സമ്മതിച്ച കുറ്റത്തിനു മേലെ നിലപാട് പൊലീസ് സ്വീകരിച്ചു. കേസിൽ പൊലീസ് ജാമ്യം കൊടുത്ത് വിടുകയും ചെയ്തു. അതിന്റെ ഒപ്പം പുലിയുടെ പല്ല് ഉപയോഗിച്ചു എന്ന കേസ് മുതൽ ഗൗരവതരമായി പരിശോധിക്കേണ്ടതാണ്.അദ്ദേഹത്തിന് ആരോ നൽകിയതാണ് മാലയുടെ ഭാഗം. നരിയുടെ പല്ലാണോ അതിൽ ഉണ്ടായിരുന്നത് എന്ന് പരിശോധിച്ചാലല്ലെ മനസിലാക്കാൻ സാധിക്കുകയുള്ളൂ.’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.അതേസമയം വേടനെതിരായ നടപടിയിൽ നിലപാട് വ്യക്തമാക്കി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. പുലിപ്പല്ല് കേസെടുത്തതിലെ ജാഗ്രത കുറവ് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘‘വേടനെ പോലുള്ള ആളുകളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തണം. സമൂഹം ഇത്തരം കാര്യം കൈകാര്യം ചെയ്യമ്പോൾ പക്വത വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ? വനം വകുപ്പ് പുലിപ്പല്ല് ശാസ്ത്രീയമായി പരിശോധിക്കണം. ഈ പരിശോധനയ്ക്കു ശേഷം മാത്രം പോരെ നടപടി എന്ന ഉത്കണ്ഠ പൊതുസമൂഹത്തിൽ ഉണ്ട്.’’ – എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.