ഡ്യൂട്ടി സമയത്ത് കള്ളം പറഞ്ഞ് വിജയ്‌യെ കാണാൻ പോയി, മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ.കോൺസ്റ്റബിൾ കതിരവൻ മാർക്സ് ആണ് സസ്പെൻഷനിലായത്. ടിവികെ കൊടിയും ബാഡ്ജുമായി മധുരൈ എയർപോർട്ടിലെത്തി. വീട്ടിലെ ആവശ്യത്തിന് പോകുന്നു എന്ന് പറഞ്ഞാണ് കതിരവൻ ഡ്യൂട്ടിക്കിടെ മുങ്ങിയത്.
ചിത്തിരൈ ഉത്സവത്തിന്റെ സുരക്ഷാ ചുമതലകൾക്ക് നിയോഗിക്കപ്പെട്ടിരുന്ന ക്രൈംബ്രാഞ്ച് പൊലീസ് ഓഫീസർ കതിരവൻ മാർക്സ് അടിയന്തര അവധിയെടുത്താണ് വിജയ്‌യെ സ്വീകരിക്കാൻ പോയത്. അദ്ദേഹം ടിവികെ പതാകയുമായി നടക്കുന്ന വിഡിയോ ഇന്റർനെറ്റിൽ വൈറലായി.സംഭവം ജില്ലാ പൊലീസ് കമ്മീഷണർ ലോകനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന്, കോൺസ്റ്റബിൾ കതിരവൻ മാർക്‌സിനെ സസ്‌പെൻഡ് ചെയ്യാൻ പൊലീസ് കമ്മീഷണർ ലോഗനാഥൻ ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.