എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു. മറക്കില്ല മാറാട് കാക്കും കാശ്മീർ എന്നതായിരുന്നു പൊതു സമ്മേളനത്തിന്റെ മുദ്രാവാക്യം.
മാറാട് ബലിദാനി നികൾ ആയിട്ടുള്ളവർക്ക് പുഷ്പാർച്ചന നടന്നു എബിവിപി മുൻ സംസ്ഥാന പ്രസിഡണ്ട് പ്രിന്റു മഹാദേവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സേതുമാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ്തവനൂർ, ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ, ബിജെപി വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ പി സി, ശിവദാസൻ കാഞ്ഞിരമുക്ക്, ഹരീഷ്, ഗിരീഷ് എന്നിവർ സംസാരിച്ചു.2003 ൽ മാറാട് കടപ്പുറത്ത് നടന്ന ഹിന്ദു നരഹത്യയുടെ മറക്കാത്ത സ്മരണകൾ നിലനിൽക്കുമ്പോൾ തന്നെ 2025 ൽ കാശ്മീരിൽ സമാന സ്വഭാവം ഉള്ള ഭീകര വിധ്വംസക രാഷ്ട്രവിരുദ്ധ ശക്തികളായ ഭീകര വാദി കളുടെ അഴിഞ്ഞാട്ടം നമ്മൾ കണ്ടു. ഈ ഭീകരവാദികൾ ഇന്നും നമ്മുടെ നാട്ടിൽ ആഭ്യന്തര ശത്രുക്കളായി വിരാജിക്കുന്നുണ്ട് ഇവർക്കെതിരെ പൊതുസമൂഹം ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.