കാഞ്ഞിരമറ്റത്ത് ശ്രെദ്ധാകേന്ദ്രമായി ഒരു വീട്

എറണാകുളം കാഞ്ഞിരമറ്റത്ത് ചെത്തിക്കോട് പള്ളിക്കു സമീപം ഉള്ള തികച്ചും ഗ്രാമന്തരീക്ഷത്തിലാണ് ഈ വീടുള്ളത്. 13 സെന്റ് നീളമുള്ള റെക്റ്റൻഗുലർ പ്ലോട്ടാണ് ഉണ്ടായിരുന്നത്. നീളത്തിലുള്ള എലിവേഷൻ ഡിസൈനാണ് വീടിന്റെ ഭംഗി. സമകാലീന ശൈലിയിലുള്ള വീട് വേണം എന്ന് വീട്ടുടമ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്ലാനിങ് ഘട്ടം തുടങ്ങിയത്. 4 ബെഡ്‌റൂം, വലിയ സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ് കം ഡൈനിങ് എന്നിങ്ങനെ ഉള്ള ആവശ്യങ്ങളായിരുന്നു ക്ലയന്റ് പറഞ്ഞിരുന്നത്. ഈ ആവശ്യങ്ങൾ എല്ലാം ഉൾപ്പെടുത്തി നീളമുള്ള പ്ലോട്ടിനെ പ്രയോജനപ്പെടുത്തി വീട് നീളത്തിൽ തന്നെ ഡിസൈൻ ചെയ്തു. 

ഗ്രേ, ബ്രിക് റെഡ്, വൈറ്റ് എന്നിങ്ങനെയാണ് എലിവേഷന്റെ കളർ കോംബോ. ലാറ്ററേറ്റ് ലഭ്യതയുള്ള സ്ഥലമായതുകൊണ്ട് ലാറ്ററേറ്റ് ബ്രിക്കിലാണ് സ്ട്രക്ച്ചർ പൂർത്തിയാക്കിയിട്ടുള്ളത്. പേവിങ് സ്റ്റോണും ലോണും വിരിച്ചു മുറ്റം ഭംഗിയാക്കി. കന്റംപ്രറി ശൈലിയോട് നീതി പുലർത്തുന്ന എലെമെന്റുകൾ പുറംഭംഗി കൂട്ടുന്നു.അകത്തളങ്ങളിലേക്ക് എത്തിയാൽ സമകാലീന ശൈലിയുടെ തുടർച്ചയെന്നോണമാണ് ഡിസൈൻ. ഡബിൾ ഹൈറ്റ്‌ സ്പെസിലാണ് ഡ്രോയിങ് റൂം. ചതുരാകൃതിയിൽ സീലിങ്ങിൽ വുഡൻ വെനീർ കൊടുത്തു ഷാന്റിലിയർ വരുന്ന ഭാഗം ഹൈലൈറ്റ് ചെയ്തു. സ്റ്റെയർ യൂണിറ്റിൽ നിന്നുമുള്ള കാഴ്ച ഈ ഭാഗത്തേക്ക് എത്തും വിധമാണ് ഡിസൈൻ. സിംപിൾ ഫോമിലാണ് സ്റ്റെയർ ഡിസൈൻ. തേക്കിന്റെ സോളിഡ് വുഡിലാണ് സ്റ്റെയർ .ഗ്ലാസ്സും വുഡൻ ഹാൻഡ്‌റെയിലുമാണ് ഭംഗി.
മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ് ഉള്ളത്. ഫാമിലി ലിവിങ് കം ഡൈനിങ് ഒരു യൂണിറ്റായി കൊടുത്തു. ഫാമിലി ലിവിങ്ങിന്റെ മുകൾ ഭാഗത്തായി ഒരു ലോഞ്ച് കൊടുത്തിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂമും കിഡ്സ് റൂമും ആണ് താഴെ നിലയിൽ.മുറികൾ എല്ലാം വിശാലമായി ഒരുക്കി. പ്രധാന വാതിലിനു മറുഭാഗത്തായിട്ടാണ് പ്രയർ യൂണിറ്റിന് സ്ഥാനം. ഓരോ സ്‌പേസും ഹൈലൈറ്റ് ചെയ്യും വിധമാണ് ഫർണിഷിങ് വർക്കുകൾ. സ്‌പേസുകളെ തമ്മിൽ വേർതിരിക്കുന്ന ഫ്ളോറിങ് പാറ്റേണുകളും എല്ലാം സ്‌പേസിന്റെ ഭംഗി കൂട്ടുന്നു. മാറ്റ് ഫിനിഷ് ടൈലുകളാണ് വിരിച്ചിട്ടുള്ളത്. ഡൈനിങ് സ്‌പേസിന്റെ സീലിങ് പാറ്റേണും ഫ്ളോറിങ്ങും വിന്റോ വരുന്ന ഭാഗത്തെ ബ്രിക് ടെക്സ്ച്ചറും എല്ലാം വ്യത്യസ്തമായി നിലകൊള്ളുന്നു. സിംപിൾ ഫോമിലാണ് ഫാമിലി ലിവിങ് ഡിസൈൻ. വൈറ്റ് വുഡ് കോമ്പിനേഷനിൽ വരുന്ന ടിവി യൂണിറ്റാണ് ഇവിടെ നൽകിയത്. വീടിന്റെ മുൻവശത്തേക്കുള്ള ഭാഗത്തു ടഫൻഡ് ഗ്ലാസ് നൽകി കാഴ്ചഭംഗി സാധ്യമാക്കി. ഒരു ഭാഗത്തു ഭിത്തിയിൽ എത്നിക് ഫിനിഷിങ്ങിൽ സിഎൻസി വർക്കും നിഷുകളും കൊടുത്തു വ്യത്യസ്തമാക്കി.
ഡ്രോയിങ്ങിന്റെ പിറകുവശത്തായാണ് മാസ്റ്റർ ബെഡ്റൂമിന് സ്ഥാനം. മൾട്ടിവുഡിലെ പാറ്റേൺ വർക്കാണ് ഇവിടെ ഹൈലൈറ്റ്. വിശാലമായതുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളും സൗന്ദര്യതികവോടെ കൊടുക്കാനുമായി. സ്റ്റഡി ടേബിളും സിറ്റിങ് ഏരിയകൂടി കൊടുത്തുകൊണ്ടാണ് മുറിയുടെ ഡിസൈൻ. എല്ലാ കിടപ്പുമുറികളും വിശാലതയും സൗകര്യങ്ങളും കൊടുത്തുകൊണ്ടാണ് ഒരുക്കിയത്.മുകൾനിലയിൽ താഴത്തെ ഫാമിലി ലിവിങ്ങിനു നേരെ മുകളിലായിട്ടാണ് ഒരു ഫാമിലി ലോഞ്ച് കൂടി കൊടുത്തു.ടിവി യുണിറ്റ് കൂടി ഈ ഒരു സ്‌പേസിൽ നൽകിയിട്ടുണ്ട് . വിശാലമായി നൽകിയിട്ടുള്ള ജനാല വീടിന്റെ മുൻഭാഗത്തേക്കുള്ള കാഴ്ചഭംഗി ഒരുക്കി. വെണ്മയുടെയും തടിയുടെയും നിറസംയോജനമാണ് അടുക്കളയുടെ ഭംഗി. കൗണ്ടർ ടോപ്പിനു നാനോ വൈറ്റാണ് നൽകിയത്. ക്യാബിനറ്റുകൾക്കു മറൈൻ പ്ലൈയും , ടീക് വെനീറുമാണ് ഉപയോഗിച്ചത്.ഇവിടെ വീട്ടുകാരുടെ മനസ്സറിഞ്ഞാണ് ഓരോ സ്‌പേസും ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു ഏതൊരിടവും വീട്ടുകാർക്ക് അത്രമേൽ പ്രിയപ്പെട്ടതായി മാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !