അയോധ്യ: അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥിൽ കടുത്ത നിയന്ത്രണങ്ങളുമായി അയോധ്യ മുൻസിപ്പല്‍ കോര്പ്പറേഷന്. രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കി. പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം വെള്ളിയാഴ്ചയാണ് അയോധ്യ മുൻസിപ്പല്‍ കോര്പ്പറേഷന് അംഗീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടിവസ്ത്രങ്ങള്‍ പാന്‍, ഗുട്ക, ബീഡി, സിഗരറ്റ്, എന്നിവയുടെ പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാകും.
രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. അയോധ്യയില്‍ മദ്യവും മാംസവും വില്‍ക്കുന്നതിന് നേരത്തേ തന്നെ വിലക്കുണ്ടുണ്ടായിരുന്നു. ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാംപഥിലേക്കും ഈ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് അയോധ്യ മുൻസിപ്പല്‍ കോര്പ്പറേഷന് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. നഗരത്തിന്റെ ശരിയായ ആത്മീയ ഭാവം നിലനിർത്തേണ്ടതുണ്ടെന്നും, അതിന് വേണ്ടിയാണ് മദ്യവും മാംസവുമട്ടമുള്ളവയ്ക്ക് നിരോധനം നടപ്പിലാക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി.
മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. അയോധ്യയിലെ സരയു തീരത്തുനിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ചു കിലോമീറ്റര്‍ ദൂരം ഫൈസാബാദ് നഗരത്തിലാണ്. നിലവില്‍ ഈ ഭാഗത്ത് മാംസവും മദ്യവും വില്‍ക്കുന്ന നിരവധി ഹോട്ടലുകളും ഔട്ട്ലെറ്റുകള് ഉണ്ട്. നിരോധനം നടപ്പിലായതോടെ മദ്യവും മാംസവും വിൽക്കുന്ന സ്ഥാപനങ്ങൾ പൂട്ടേണ്ടി വരികയോ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരികയോ ചെയ്യേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.